വെറും 1499 രൂപയ്ക്ക് ഇനി പറക്കാം

air indiaഎയര്‍ ഇന്ത്യയുടെ പ്രത്യേക സൂപ്പര്‍ സെയില്‍ സ്‌കീമിലൂടെ വെറും 1499 രൂപയ്ക്ക് ഇനി പറക്കാം. ആഭ്യന്തര യാത്രയ്ക്കാണ് എല്ലാ ചിലവുകളുമടക്കം എയര്‍ ഇന്ത്യ പുതിയ പദ്ധതിയുമായി വന്നിരിക്കുന്നത്.

എയര്‍ ഇന്ത്യക്ക് പുറമേ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, എയര്‍ ഏഷ്യ തുടങ്ങിയ സ്വകാര്യ കമ്പനികളും കുറഞ്ഞ നിരക്കില്‍ യാത്രകള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. സ്പൈസ് ജെറ്റ് 511 രൂപയുടെയും ഇന്‍ഡിഗോ 800 രൂപയുടെയും ഓഫറുകളാണ് പ്രഖ്യാപിച്ചിരുന്നത്.

ജുലൈ മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവിലേക്കാണ് പുതിയ ഓഫര്‍. ഇതിനായി മെയ് 25 ബുക്ക് ചെയ്യാം. ജൂലൈ-സെപ്തംബര്‍, ജനുവരി-മാര്‍ച്ച് മാസങ്ങള്‍ പൊതുവില്‍ യാത്രക്കാര്‍ കുറവുള്ള കാലമാണ്. ഇത് കണക്കിലെടുത്താണ് എയര്‍ ഇന്ത്യ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Show More

Related Articles

Close
Close