റമദാനില്‍ ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധന തടയുന്നതിനായി നടപടികള്‍

ramdanയു.എ.ഇയില്‍ റമദാനില്‍ ഭക്ഷ്യ വസ്തുക്കളുടെ സുഗമമായ വിതരണം ഉറപ്പുവരുത്തുന്നതിനും വില വര്‍ധന തടയുന്നതിനും ആവിശ്യമായ നടപടികള്‍ സ്വീകരിച്ചതായി സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി വില വര്‍ധന, ഉല്‍പന്നങ്ങളുടെ ക്ഷാമം എന്നിവയുണ്ടോയെന്ന് സാമ്പത്തിക കാര്യ മന്ത്രാലയം പരിശോധിക്കും.

ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് മന്ത്രാലയം ബോധവല്‍കരണ പരിപാടികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതി സ്വീകരിക്കാനായി സാമ്പത്തിക മന്ത്രാലയം ഉപഭോക്തൃ സംരക്ഷണ കോള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ഉപഭോക്തൃ സംരക്ഷണ സെല്ലിലേക്ക് 600522225 എന്ന നമ്പറില്‍ വിളിച്ച് പരാതി രേഖപ്പെടുത്താം.

റമദാനില്‍ സാമ്പത്തിക കാര്യ മന്ത്രാലയം പ്രധാന റീട്ടെയില്‍ ഗ്രൂപ്പുകളുമായി സഹകരിച്ച് 5000 അവശ്യവസ്തുക്കള്‍ക്ക് 70 ശതമാനം വരെ വിലയിളവ് നല്‍കും. ഈ വര്‍ഷം 4000 ഉല്‍പന്നങ്ങള്‍ക്ക് വിലനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളും കോ ഓപ്പറേറ്റീവ് സൊസൈറ്റികളും വഴി 260 ദശലക്ഷം ദിര്‍ഹത്തിന്റെ വിലയിളവാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതി 30 ശതമാനമെങ്കിലും ഉയര്‍ത്താനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. റമദാന്‍ മാസത്തില്‍ പ്രതിദിനം ദുബൈയില്‍ മാത്രം 18,000 ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് ഇറക്കുമതി ചെയ്യുന്നത്. അബുദാബിയില്‍ ഇത് നാലായിരം ടണ്ണാണ്.

Show More

Related Articles

Close
Close