ബിഡിജെഎസുമായി സഖ്യം തുടരും: അമിത് ഷാ

amit shah 1കേരളത്തില്‍ ബിഡിജെഎസുമായുള്ള സഖ്യം തുടരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസുമായുള്ള സഖ്യം ഏറെ ഗുണം ചെയ്തെന്നും അമിത് ഷാ ദൽഹിയിൽ മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. പതിനഞ്ച് വർഷത്തിനു ശേഷം ആസാമിൽ നിന്നും കോൺഗ്രസിനെ പിഴുതെറിഞ്ഞതും കേരളത്തിൽ അക്കൗണ്ട് തുറന്നതും പാർട്ടിക്ക് ജനങ്ങൾ നൽകിയ പിന്തുണകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യ നിര്‍മ്മാര്‍ജനം, തൊഴില്‍, കൃഷി എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കിയ സര്‍ക്കാറിനെതിരെ എതിരാളികള്‍ക്ക് പോലും അഴിമതി ആരോപണം ഉന്നയിക്കാനായില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റെതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും പങ്കുവയ്‌ക്കവെയാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി നേടിയ വിജയത്തെക്കുറിച്ച് അദ്ദേഹം വാചാലനായത്.

Show More

Related Articles

Close
Close