ഒ.രാജഗോപാല്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു

Rajagopal
സംസ്ഥാന രാഷ്ട്രീയത്തിന്റെ ചരിത്രം മാറ്റികുറിച്ച് ബിജെപിയുടെ ഒ. രാജഗോപാല്‍ ആദ്യ എംഎല്‍എയായി സത്യജ്ഞ ചെയ്തു. ചരിത്രനിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ ബി.ജെ.പി നേതാക്കളടക്കം നിരവധി പ്രമുഖര്‍ നിയമസഭാമന്ദിരത്തിനുള്ളില്‍ സന്നിഹിതരായിരുന്നു.

ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ വി. മുരളീധരന്‍, പി.കെ.കൃഷ്ണദാസ്, എ.എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, എം.ടി.രമേശ്‌, വി.വി .രാജേഷ് ,ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തി.

പതിനാലാം നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ ഒമ്പത് മണിയോടെ ദേശീയ ഗാനത്തോടെയാണ് തുടക്കം കുറിച്ചത്. വള്ളിക്കുന്ന് എംഎല്‍എ അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ ദൈവനാമത്തില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു.

അണികള്‍ക്ക് ആവേശമായി റോഡ് ഷോ നയിച്ചായിരുന്നു സംസ്ഥാനത്തെ ആദ്യ ബിജെപി എംഎല്‍എ. ഒ.രാജഗോപാല്‍ സത്യപ്രതിജ്ഞക്കെത്തിയത്. സഭയില്‍ മുന്‍ നിരയില്‍ തന്നെയാണ് ഉമ്മന്‍ ചാണ്ടിയുടേയും വിഎസ്സിന്റേയും രാജഗോപാലിന്റെയും ഇരിപ്പിടം.

ബി.ജെ.പി അംഗങ്ങൾക്ക് നിയമസഭയിൽ പ്രവേശിക്കണമെങ്കിൽ സന്ദർശക പാസെടുക്കണമെന്നു പരിഹസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ, ഒ.രാജഗോപാലിന്റെ സത്യപ്രതിജ്ഞയ്ക്കു സാക്ഷ്യം വഹിക്കുവാൻ ഇന്നലെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘം പ്രത്യേകം ക്ഷണിച്ചിരുന്നു.

Show More

Related Articles

Close
Close