ബ്രിട്ടനിൽ ജനസമ്പർക്ക പരിപാടിക്കിടെ വനിതാ എംപി വെടിയേറ്റു മരിച്ചു

coxബ്രിട്ടനിൽ ലേബർ പാർട്ടിയുടെ വനിതാ എംപി വെടിയേറ്റു മരിച്ചു. വടക്കൻ ലണ്ടനിലെ ബാട്‌ലി ആൻഡ് സ്പെൻ മണ്ഡലത്തിലെ എംപിയായ ജോ കോക്‌സ് (41) ആണു സ്വന്തം മണ്ഡലത്തിൽ ജനസമ്പർക്ക പരിപാടിക്കിടെ കൊല്ലപ്പെട്ടത്.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നു തീരുമാനിക്കാനുള്ള ഹിതപരിശോധന 23നു നടക്കാനിരിക്കെയാണു യൂണിയൻ അനുകൂല നിലപാടുള്ള എംപി കൊല്ലപ്പെട്ടത്.വടക്കൻ ലണ്ടനിലെ ലീഡ്സ് നഗരത്തോടു ചേർന്നുള്ള മണ്ഡലമാണു ബട്‌ലി ആൻഡ് സ്പെൻ. എംപി കൊല്ലപ്പെട്ടതിനെത്തുടർന്നു ഹിതപരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾ നിർത്തിവച്ചു.

വെസ്റ്റ് യോർക്‌ഷറിലെ ബിർസ്റ്റാളിലാണ് അക്രമം നടന്നത്. ചോരവാർന്നു വഴിയോരത്തു കിടക്കുന്ന നിലയിലാണ് എംപിയെ പൊലീസ് കണ്ടെത്തിയത്.കൊലയുടെ കാരണം വ്യക്തമല്ല.

Show More

Related Articles

Close
Close