ചാമ്പ്യന്‍സ് ട്രോഫി :ഇന്ത്യ ഫൈനലിലെത്തി

hockeyചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിലെ നിര്‍ണായക മത്സരത്തില്‍ തോറ്റെങ്കിലും ഇന്ത്യ ഫൈനലിലെത്തി. ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്.

ബുധനാഴ്ച നടന്ന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയെ കീഴടക്കിയത് (4-2). രാത്രി നടന്ന ബ്രിട്ടന്‍-ബെല്‍ജിയം മത്സരം സമനിലയിലായതോടെയാണ് (3-3) ഏഴുപോയിന്റുമായി ഇന്ത്യ ഫൈനലില്‍ എത്തിയത്. അഞ്ചു കളിയില്‍നിന്ന് 11 പോയന്റുള്ള ഓസ്‌ട്രേലിയയാണ് ഫൈനില്‍ ഇന്ത്യയുടെ എതിരാളി.സമനിലയോടെ ബ്രിട്ടന് ആറും ബെല്‍ജിയത്തിന് അഞ്ചും പോയന്റുണ്ട്.

Show More

Related Articles

Close
Close