അനില്‍ കുംബ്ലെ പുതിയ ഇന്ത്യന്‍ കോച്ച്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനുമായ അനില്‍ കുംബ്ലെയെ ഇന്ത്യയുടെ പുതിയ കോച്ചായി തെരഞ്ഞെടുത്തു. ബാറ്റിംഗ്, ബൗളിംഗ് കോച്ചുകള്‍ പിന്നീട്‌ തീരുമാനിക്കും. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

അഭിമുഖത്തിലൂടെയായിരുന്നു പുതിയ ഇന്ത്യന്‍ പരിശീലകന്റെ തിരഞ്ഞെടുപ്പ്. അഭിമുഖം നടത്തിയത് സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വി.വി.എസ്.ലക്ഷ്മണും ഉള്‍പ്പെടുന്ന ക്രിക്കറ്റ് ഉപദേശക സമിതി.

ഇന്ത്യക്ക് വേണ്ടി 132 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള കുംബ്ലെ 2,506 റണ്‍സും 619 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ നേടിയ 110 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 1999 ല്‍ പാകിസിതാനെതിരെ ഡല്‍ഹിയില്‍ 74 റണ്‍സ് വിട്ട് കൊടുത്ത് 10 വിക്കറ്റുകള്‍ നേടിയതാണ് മികച്ച ബൗളിങ് പ്രകടനം. ഇംഗ്ലണ്ടിന്റെ ജിം ലേക്കറിന് ശേഷം ഒരു ഇന്നിംഗ്‌സിലെ 10 വിക്കറ്റുകളും വീഴ്ത്തുന്ന ഒരേ ഒരു താരമാണ് കുംബ്ലെ. 271 ഏകദിന മത്സരങ്ങളില്‍ 938 റണ്‍സും 337 വിക്കറ്റുകളും കുംബ്ലെ നേടിയിട്ടുണ്ട്.

 

 

Show More

Related Articles

Close
Close