3 സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍.

ദളിത് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത സംഭവത്തില്‍ 3 സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ അറസ്റ്റില്‍.

ബെംഗലൂരു ഗുല്‍ബര്‍ഗയിലെ റാഗിങ് നടന്ന അല്‍-ഖമാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങിലെ സീനിയര്‍ വിദ്യാര്‍ത്ഥിനികളായ കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ്‌ ഗുല്‍ബര്‍ഗ പോലീസ് അറസ്റ്റ് ചെയ്തത്.

അല്‍-ഖമാര്‍ നഴ്സിങ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ അശ്വതിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തറവൃത്തിയാക്കാന്‍ ഉപയോഗിച്ച ഫിനോള്‍ ദ്രാവകം കുടിപ്പിച്ചെന്നാണ് കേസ്.

നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടി വായ്പയെടുത്ത് അഞ്ചുമാസം മുമ്പാണ് ബെംഗളൂരുവില്‍ നഴ്സിങ് പഠനത്തിന് എത്തിയത്. അന്നുമുതല്‍ താന്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിന് ഇരയാകുന്നതായി പെണ്‍കുട്ടി പറയുന്നു.

അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നേരത്തെ തന്നെ പോലീസ് കേസെടുത്തിരുന്നു.ഇതിന്റെ തുടരന്വേഷണത്തിനായി ഗുല്‍ബര്‍ഗ എസ്.പി. ശശികുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം കേരളത്തിലേക്ക് പുറപ്പെടാനിരിക്കെയാണ് വിദ്യാര്‍ത്ഥിനികള്‍ കോളേജ് ഹോസ്റ്റലില്‍ എത്തിയതായി  വിവരം ലഭിച്ചത്. പിന്നീട് മൂന്നുപേരെയും ഗുല്‍ബര്‍ഗ പോലീസ് സ്റ്റേഷനില്‍ വെച്ച് ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

Show More

Related Articles

Close
Close