കാവാലം വിടവാങ്ങി

നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു.88 വയസ്സായിരുന്നു. തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വസതിയിലാണ് അന്ത്യം സംഭവിച്ചത്.

കടമ്പ,ദൈവത്താര്‍,‘അവനവന്‍ കടമ്പ’, ‘കരിംകുട്ടി’, ‘നാടകചക്രം’, ‘കൈക്കുറ്റപ്പാട്’, ‘ഒറ്റയാന്‍’ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍.1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് അദ്ദേഹത്തിന് ലഭിച്ചു. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി രാജ്യം ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു.

വാടകയ്ക്കൊരു ഹൃദയം, തമ്പ്, രതിനിര്‍വ്വേദം, ആരവം, പടയോട്ടം, മര്‍മ്മരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അഹം, സര്‍വ്വകലാശാല, ഉത്സവ പിറ്റേന്ന്, ആയിരപ്പറ, ആരൂഢം, കാറ്റത്തെ കിളിക്കൂട്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി നാല്‍പതോളം സിനിമകള്‍ക്ക് കാവാലം ഗാനരചന നിര്‍വ്വഹിച്ചു.

1978-ല്‍ ‘വാടകക്കൊരു ഹൃദയം’ എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് മികച്ച ഗാനരചയിതാവിനുളള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്ക്കാരം ലഭിച്ചു. 1982-ല്‍ ‘മര്‍മ്മരം’ എന്ന സിനിമയിലെ പാട്ടിനും ഗാനരചയിതാവിനുളള സംസ്ഥാന അവാര്‍ഡ് നേടി.

കേരളത്തില്‍ തനത് നാടകവേദിക്ക് തുടക്കം കുറിച്ച ആചാര്യനാണ് കാവാലം. കവി, ഗാനരചയിതാവ് എന്നീ നിലകളിലും പ്രശസ്തനാണ് അദ്ദേഹം. കാളിദാസന്റെയും ഭാസന്റെയും നാടകങ്ങള്‍ പരിഭാഷപ്പെടുത്തി.

രതി നിര്‍വ്വേദം, അഹം, കാറ്റത്തൊരു കിളിക്കൂട്, സര്‍വ്വകലാശാല, വാടകക്കൊരു ഹൃദയം, ആരൂഢം, ആരവം, പടയോട്ടം തുടങ്ങി നാല്‍പതോളം ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. ശാരദാമണിയാണ് ഭാര്യ. പ്രശസ്ത പിന്നണിഗായകന്‍ കാവാലം ശ്രീകുമാര്‍ മകനാണ്.

 

Show More

Related Articles

Close
Close