ദുൽഖർ കോഹ് ലിയെ പിന്തള്ളി

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം വിരാട് കോഹ് ലിയെയും ഫുട്ബോൾ താരം സുനിൽ ഛേത്രിയെയും പിന്തള്ളി ജിക്യൂ മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് യുവാക്കളുടെ പട്ടികയിൽ ദുൽഖർ സൽമാൻ നാലാം സ്ഥാനം കരസ്ഥമാക്കി.

കോഹ് ലിയും രൺബീറും ഛേത്രിയും അടക്കമുള്ള സൂപ്പർതാരനിരയെ പിന്തള്ളിയാണ് മലയാളത്തിന്‍റെ യങ് സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ ഇടം നേടിയത്.

സ്വതസിദ്ധശൈലിയിൽ അഭിനയിക്കുന്ന ദുൽഖറിന് കേരളത്തിന് പുറത്തും നിരവധി ആരാധകരാണുള്ളത്. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ നടൻ പുലര്‍ത്തുന്ന സൂക്ഷ്മതയാണ്  ദുല്‍ഖറിനെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിക്കാന്‍ സഹായിച്ചത്.

ദുൽഖറിന്‍റെ ഏറ്റവും പുതിയചിത്രം കമ്മട്ടിപാടത്തെ പുകഴ്ത്തി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. ഇതോടെ ദുൽഖർ ബോളിവുഡിലേക്കെത്തുന്ന കാലം വിദൂരമല്ലെന്നാണ് സൂചനകൾ.

വെബ് സീരീസുകളിലൂടെ ശ്രദ്ധേയരായ അരുണാബ് കുമാറും ബിശ്വപതി സര്‍ക്കാരുമാണ് പട്ടികയില്‍ ഒന്നാമത്. ദ വൈറല്‍ ഫീവര്‍ ഉള്‍പ്പെടെ ജനശ്രദ്ധയാകര്‍ഷിച്ച വെബ് സീരീസുകള്‍ തയ്യാറാക്കുന്ന ടിവിഎഫിന്റെ ക്രിയേറ്റീവ് ഡയറക്ടറാണ് ബിശ്വപതി സര്‍ക്കാര്‍.  ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി എട്ടാം സ്ഥാനത്തും ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഒമ്പതാമനായും പട്ടിയിൽ ഇടംനേടി.

PICTURE COURTESY : SREERAJ PHOTOGRAPHY

 

Show More

Related Articles

Close
Close