ദക്ഷിണചൈനാ കടലില്‍ ചൈനക്ക് സവിശേഷ അധികാരമില്ലെന്ന് അന്താരാഷ്ട്ര കോടതി

ദക്ഷിണചൈനാ കടലില്‍ അവകാശവാദം ഉന്നയിക്കുന്ന ചൈനയ്ക്ക് തിരിച്ചടി. ചരിത്രപരമായി ചൈനയ്ക്ക് ദക്ഷിണ ചൈനാ കടലില്‍ പ്രത്യേക അധികാരമില്ല എന്നാണ് ഹേഗിലെ അന്താരാഷ്ട്ര കോടതി വിധിച്ചത്. എന്നാല്‍ കോടതി വിധി ചൈന തള്ളി. മധ്യസ്ഥ കോടതികള്‍ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ ഇടപെടാന്‍ അധികാരമില്ല എന്നാണ് ചൈനീസ്‌ നിലപാട്.

ദക്ഷിണചൈനാ കടലിലെ എണ്ണനിക്ഷപമുള്ള മേഖലയാകെ തങ്ങളുടെ പരമാധികാരപ്രദേശമാണെന്ന ചൈനയുടെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് അന്താരാഷ്ട്ര കോടതിയുടെ വിധി.

അന്താരാഷ്ട്ര കോടതി വിധി തള്ളിയ ചൈന മേഖലയില്‍ സൈനികനടപടികള്‍ തുടരുന്നുണ്ട്. ഏറ്റവും തിരക്കേറിയ വാണിജ്യപാതയായ ദക്ഷിണചൈനാ കടലില്‍ ചൈന പരമാധികാരം സ്ഥാപിക്കുന്നത് അമേരിക്കയും എതിര്‍ക്കുന്നുണ്ട്.

ചൈനയുടെ അവകാശവാദം ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, തായ്‌വാന്‍, മലേഷ്യ, ബ്രൂണെ തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍ക്കുന്നു. ദക്ഷിണ ചൈനാ കടലിന്റേയും പൂര്‍വ്വ ചൈനാ കടലിന്റേയും ഭൂരിഭാഗവും തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. ഈ മേഖലയിലെ മണല്‍ത്തിട്ടകള്‍ ദ്വീപുകളാക്കി മാറ്റി ചൈന സ്വന്തമാക്കിയിരുന്നു. ദ്വീപുകളുടെ 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശങ്ങള്‍ അതത് രാജ്യങ്ങള്‍ക്ക് സ്വന്തമാണ്. ഈ സാഹചര്യം ചൂഷണം ചെയ്താണ് എണ്ണസമ്പന്നമായ കടല്‍ സ്വന്തമാക്കുന്നതിനായി ചൈന ദ്വീപുകള്‍ കൈവശപ്പെടുത്തി അത് തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് സ്വയം പ്രഖ്യാപിച്ചത്.

south-china

മേഖലയില്‍ ഉണ്ടാകാന്‍ ഇടയുള്ള സൈനികസംഘര്‍ഷം നേരിടാന്‍ ചൈന സജ്ജമാകണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ആഹ്വാനം ചെയ്തിരുന്നു.

Show More

Related Articles

Close
Close