ഐഎസ് ബന്ധം; ഹൈദ്രാബാദില്‍ രണ്ടു പേര്‍ അറസ്റ്റില്‍

ഹൈദ്രാബാദിലെ ഐഎസ് തലവന്‍ യാസിര്‍ നിയാമത്തുള്ള, ഐഎസ്സിനു വേണ്ടി ധനസമാഹരണം നടത്തുന്ന അത്തൗള്ള റഹ്മാന്‍ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെന്ന് തെലങ്കാന ഇന്റലിജന്‍സ് കേന്ദ്ര വക്താക്കള്‍ അറിയിച്ചു. പിടിയിലായവരെ ഇന്നു തന്നെ കോടതിക്ക് മുന്നില്‍ ഹാജരാക്കുമെന്നും അറിയുന്നു.

ഐ.എസ് ആഭിമുഖ്യമുള്ള അഞ്ചുപേര്‍ നേരത്തെ ഹൈദരാബാദില്‍ അറസ്റ്റിലായിരുന്നു. ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത് എന്നാണ് സൂചന.

ഐ.എസ് ബന്ധമുള്ളവരാണ് ഇവരെന്നും സ്‌ഫോടക വസ്തുക്കള്‍ അടക്കമുള്ളവ ഇവര്‍ ശേഖരിച്ചിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തതത്.

കേരളത്തില്‍ നിന്നും കഴിഞ്ഞ ഏതാനും നാളുകളായി ദുരൂഹ സാഹചര്യത്തില്‍ കാണാതായവരുമായി അറസ്റ്റിലായവര്‍ക്ക് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സമൂഹ മാധ്യമങ്ങള്‍ അടക്കമുള്ളവയുടെ നിരന്തര നിരീക്ഷണത്തിനു ശേഷമാണ് ഐഎസ് ബന്ധമുണ്ടെന്നും സംശയിക്കുന്നവരെ ഹൈദ്രാബാദില്‍ നിന്നും അറസ്റ്റ് ചെയ്തത്.

Show More

Related Articles

Close
Close