രാജ്ഭവനിലെ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് വെക്കണമെന്ന് ഗവര്‍ണര്‍

രാജ്ഭവന്റെ ഉടമസ്ഥതിയിലുള്ള മുഴുവന്‍ വാഹനങ്ങളിലും നമ്പര്‍ പ്ലേറ്റ് വെക്കാന്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം.നമ്പര്‍ പ്ലേറ്റ് വെക്കാത്തത് ഗതാഗത നിയമലംഘനമാണെന്ന ഗതാഗത കമ്മീഷണറുടെ നോട്ടീസിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ജസ്റ്റിസ്  പി സദാശിവത്തിന്റെ നടപടി.

രാജ്ഭവനില്‍ ഗവര്‍ണറുടേതല്ലാത്ത വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് വെക്കണമെന്ന് ചൂണ്ടിക്കാട്ടി  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഗവര്‍ണറുടെ സെക്രട്ടറിക്ക് നോട്ടീസ് അയച്ചത്.

Show More

Related Articles

Close
Close