ജാഗ്രത പുലർത്താൻ സംസ്ഥാനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം

ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ടിങ് വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ സംസ്ഥാനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം.  കഴിഞ്ഞ ദിവസം ഡല്‍ഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉപദേഷ്ടാവ് കെ. വിജയകുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായും കേരള പൊലീസ് ചീഫ് ഡിജിപി ലോക്നാഥ് ബെഹ്റയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

തീവ്രവാദ പ്രവർത്തനങ്ങൾക്കു പുറമെ നക്സൽ പ്രവർത്തനങ്ങളും കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. കേരളത്തിലെ സംഭവങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) യും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും നടത്തുന്ന അന്വേഷണത്തിനു സമാന്തരമായി തന്നെ കേരള പൊലീസും അന്വേഷണം നടത്തണമെന്നും നിര്‍ദേശം.

മാവോയിസ്റ്റുകളുടെ സുരക്ഷിത താവളമായി കേരളം മാറിയിട്ടുണ്ടെന്നും ശക്തമായ വേരോട്ടമുണ്ടെന്നുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തലാണ്മ ലയാളി കൂടിയായ കെ. വിജയകുമാർ മുഖ്യമന്ത്രിയെ അറിയിച്ചതു.

കേരളത്തിലെ തീവ്രവാദ, നക്സൽ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ. തമിഴ്നാട്, കർണാടക, തെലങ്കാന, സീമാന്ധ്ര സംസ്ഥാനങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയിരുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളിലും സമാന സംഭവങ്ങൾ വിശദീകരിച്ചിരുന്നു. ഇക്കാര്യങ്ങൾ കെ.വിജയകുമാർ മുഖ്യമന്ത്രിയെ അറിയിച്ചു.

ഐഎസിനും മാവോയിസ്റ്റ് സംഘടനയ്ക്കും പ്രാദേശികമായി കാര്യമായ സഹായങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ സഹായിക്കുന്ന വ്യക്തികതിരേ പൊലീസ് ശക്തമായ നടപടിയെടുക്കുന്നില്ലെന്ന വിലയിരുത്തലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവ് ചർച്ച നടത്തിയത്.

 

Show More

Related Articles

Close
Close