തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് വന്‍ നേട്ടം

സംസ്ഥാനത്ത വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ നേട്ടം. വാശിയേറിയ പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ബിജെപി സ്ഥാനാര്‍ത്ഥി ആശാ നാഥ് 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ഇത് കൂടാതെ ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലും കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി മൂന്ന് വാര്‍ഡുകളില്‍ വിജയിച്ച് കരുത്ത് തെളിയിച്ചു. ഏഴ് വാര്‍ഡുകളില്‍ എല്‍ഡിഎഫും അഞ്ച് വാര്‍ഡുകളില്‍ യുഡിഎഫും വിജയിച്ചു.

മണര്‍കാട് പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ ബിജെപിയുടെ സിന്ധു കൊരട്ടിക്കുന്നേല്‍ 198 വോട്ടുകള്‍ക്കു വിജയിച്ചു. ചേര്‍ത്തല 13-ാം വാര്‍ഡില്‍ ബിജെപിയുടെ ഡി.ജ്യോതിഷ് 134 വോട്ടിനു വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ  രണ്ടാം സ്ഥാനത്തായിരുന്നു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിവിധ നഗരസഭകളിലേയും പഞ്ചായത്തുകളിലേയും ഉപതെരെഞ്ഞെടുപ്പ് ഫലമാണ് പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 17 അംഗ ഭരണസമിതിയില്‍ യുഡിഎഫ് എട്ടും ഇടതുമുന്നണി ഏഴും ബിജെപി രണ്ട് സീറ്റുമാണ് നേടിയത്. ഒരംഗത്തിന്റെ ബലത്തിലാണ് ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തത്.

Show More

Related Articles

Close
Close