മദര്‍തെരേസ ജീവിത വിശുദ്ധിയുടെ അമ്മ:മാര്‍പാപ്പ

മദര്‍തെരേസ ജീവിത വിശുദ്ധിയുടെ അമ്മയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അവഗണിക്കപ്പെട്ടവരേയും പിന്തള്ളപ്പെട്ടവരേയും ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവ കരുണ നിര്‍ലോഭം പ്രസരിപ്പിച്ച ആളായിരുന്നു മദര്‍ തെരേസ.

വിവിധ രാജ്യങ്ങളിൽനിന്നുള്ള വിശ്വാസികളുടെ സംഗമവേദിയായ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ മദർ തെരേസയെ ഫ്രാൻസിസ് മാർപാപ്പ ‘കൊൽക്കത്തയിലെ വിശുദ്ധ തെരേസ’ എന്നു പേരുവിളിച്ചു.
മദറിന്റെ പ്രവര്‍ത്തികള്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് ദൈവം സമീപസ്ഥനാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. മാര്‍പാപ്പ പറഞ്ഞു.

മദറിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിക്കൊണ്ടുള്ള ദിവ്യബലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

റോഡരികില്‍ മരിക്കാന്‍ വിധിക്കപ്പെട്ടവരില്‍ ദൈവ മഹത്വം ദര്‍ശിച്ചുകൊണ്ട് മദര്‍ അവരെ ശുശ്രൂഷിച്ചു.

ഈ ലോകത്തിന്റെ അധികാരങ്ങള്‍ക്ക് മേലെ മദര്‍ തന്റെ ശബ്ദമുയര്‍ത്തി. അങ്ങനെ സ്വയം സൃഷ്ടിയായ ദാരിദ്ര്യം എന്ന കുറ്റകൃത്യത്തെക്കുറിച്ച് അവര്‍ ബോധവാന്മാരായി.

മദര്‍ തെരേസയുടെ ശുശ്രൂഷയ്ക്ക് രുചി വര്‍ധിപ്പിച്ച ഉപ്പ് കരുണയായിരുന്നു. ആ കരുണയായിരുന്നു നിരവധി ആളുകള്‍ക്ക് ഇരുട്ടില്‍ പ്രകാശം ചൊരിഞ്ഞത്.

 

Show More

Related Articles

Close
Close