ചിറ്റാറിൽ മഴവിൽ ഫെസ്റ്റിവലിൽ അപകടം

CHITTAR : ചിറ്റാറിൽ സ്വകാര്യകമ്പനികൾ സംഘടിപ്പിച്ച മഴവിൽ മേളയിൽ യന്ത്രഊഞ്ഞാലില്‍ നിന്ന്‌ വീണ്‌ നാലുവയസുകാരന്‍ മരിച്ചു. സഹോദരിക്ക് ഗുരുതരപരിക്ക്.

ചിറ്റാര്‍ കുളത്തിങ്കല്‍ വീട്ടില്‍ സജി, ബിന്ദു ദമ്പതികളുടെ മകന്‍ അലന്‍ (അഞ്ച്) ആണ് മരിച്ചത്. മൂത്ത സഹോദരി പ്രിയങ്ക (15)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 7.30 ഓടെ ചിറ്റാര്‍ ( CHITTAR ) ഡെല്‍റ്റാ ഗ്രൗണ്ടില്‍ നടക്കുന്ന കാര്‍ണിവലിലായിരുന്നു ദാരുണ സംഭവം.

മൃതദേഹം പത്തനംതിട്ട(PATHANAMTHITTA) മുത്തൂറ്റ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഇന്ന് രാത്രിയോടെയായിരുന്നു അപകടം.

വേണ്ടത്ര സുരക്ഷാസംവിധാനം ഒരുക്കാതെ യന്ത്ര ഊഞ്ഞാൽ പോലെയുള്ള റൈഡുകൾ കുട്ടികളെ ആകർഷിക്കാൻ ഉപയോഗിക്കുന്നതിനെതിരെ കടുത്തനടപടി വേണമെന്ന നിലപാടിലാണു നാട്ടുകാർ.

ഓണംമേളകളിലും കാർണ്ണിവലിലും മറ്റും പണക്കൊതിയന്മാരായ സ്വകാര്യകമ്പനിക്കാർ യാതൊരു സുരക്ഷാമാർഗ്ഗവും സ്വീകരിക്കാതെ “തട്ടിക്കൂട്ട്‌ റൈഡുകളും യന്ത്രഊഞ്ഞാലുകളും കുട്ടികളെ ആകർഷിക്കാൻ കൊണ്ടുവെക്കുമ്പോൾ അതിന്റെ അപകടസാദ്ധ്യത എത്രത്തോളമുണ്ടെന്ന് ആരു പരിശോധിക്കുന്നു?.

വണ്ടർലായിലോ (WONDERLA)അതുപോലെയുള്ള ഫാന്റസി പാർക്കുകളിലോ കുഞ്ഞുങ്ങളെ ഉല്ലാസയാത്ര കൊണ്ടുപോകാൻ പണമില്ലാത്ത സാധാരണയിൽ സാധാരണക്കാരുടെ കുഞ്ഞുങ്ങളാണു ഇത്തരം ഉത്സവസീസൺ മേളക്കാരുടെ തട്ടിക്കൂട്ട്‌ യന്ത്ര ഊഞ്ഞാലിൽ നിന്ന് വീണു ജീവൻപൊലിയുന്നത്‌.

സീസണനുസരിച്ച്‌ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക്‌ ആഴ്ചതോറും പൊളിച്ചുമാറ്റി ഫിറ്റുചെയ്യുന്ന ഇത്തരം തട്ടിക്കൂട്ട്‌ റൈഡുകൾ വെറും അലക്ഷ്യമായിട്ടാണു ഉപയോഗിക്കപ്പെടുന്നത്‌.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെയും പോലീസിലെയും അധികാരികൾക്ക്‌ കൈക്കൂലി നൽകിയാണു യാതൊരു സുരക്ഷിതത്വസംവിധാനങ്ങളുമില്ലാതെ ഇത്തരക്കാർ തട്ടിക്കൂട്ട്‌ റൈഡുകളുമായി കുഞ്ഞുങ്ങളെ കൊലയ്ക്കുകൊടുക്കാൻ ഇറങ്ങുന്നത്‌. ഇവയുടെ സുരക്ഷപരിശോധിക്കാൻ സത്വരനടപടികൾ വേണം. അല്ലെങ്കിൽ ചിറ്റാർ മഴവിൽ മേള അപകടം നാടുനീളെ ആവർത്തിക്കും.

നിഷ്കളങ്കരായ കുഞ്ഞുങ്ങളെക്കരുതിയെങ്കിലും അധികൃതർ ജാഗരൂകരാകുക!

 

Show More

Related Articles

Close
Close