സൈനിക നടപടിക്ക് നിയമസഭയുടെ പിന്തുണ

അതിര്‍ത്തി കടന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഭാരതത്തിന്റെ സൈനികര്‍ക്ക് പിന്തുണയുമായി കേരള നിയമസഭ.

നടപടിക്ക് സംസ്ഥാനത്തിന്റെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സൈനികരെ സഭ അഭിനന്ദിക്കുന്നതായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സംഘര്‍ഷാന്തരീക്ഷം കൂടുതല്‍ രൂക്ഷമാകുന്നത് ഒഴിവാക്കുന്നതിന് നയതന്ത്ര തലത്തിലും രാഷ്ട്രീയ തലത്തിലുള്ള പ്രശ്നപരിഹാര ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.

നാടിനെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള നടപടി കൈക്കൊണ്ട ഭാരത സൈന്യത്തെ സഭ അഭിനന്ദിക്കുന്നു.

പത്താന്‍‌കോട്ടും ഉറിയിലുമുണ്ടായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതാപൂര്‍ണമായ നിലപാട് കൈക്കൊള്ളുന്നതോടൊപ്പം പ്രശ്ന പരിഹാരത്തിനുള്ള നയതന്ത്ര നീക്കങ്ങള്‍ തുടരുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭീകരവാദത്തിനെതിരെയുള്ള ഭാരതത്തിന്റെ ശക്തമായ നടപടി തികച്ചും ഉചിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

 

Show More

Related Articles

Close
Close