മധ്യസ്ഥതയ്ക്കു തയാറെന്ന് യുഎൻ

ഇന്ത്യ – പാക് സംഘർഷം പരിഹരിക്കാൻ മധ്യസ്ഥതയ്ക്കു തയാറാണെന്നു യുഎൻ െസക്രട്ടറി ജനറൽ ബാൻ കി മൂൺ.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇപ്പോഴുണ്ടായിരിക്കുന്ന സംഘർഷത്തിൽ അതീവ ആശങ്കയുണ്ട്. സെപ്റ്റംബർ 18ലെ ഉറി ആക്രമണവും നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘനവുമെല്ലാം ഉത്കണ്ഠയുണ്ടാക്കുന്നു.

ഇരു രാജ്യങ്ങളും അംഗീകരിക്കുകയാണെങ്കിൽ കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ സമാധാനം സൃഷ്ടിക്കുന്നതിനു നയതന്ത്ര ചർച്ചകൾ നടത്താൻ തയാറാണ് – ബാൻ കി മൂൺ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

 

Show More

Related Articles

Close
Close