പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു

സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ ശബരിമല മേൽശാന്തിയായി ടി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു.  15 പേരിൽ നിന്നാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്. മനുകുമാര്‍ എം.ഇ ആണ് പുതിയ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തി. ദേവസ്വം ബോർഡ് ഭാരവാഹികളും ഉദ്യോഗസ്ഥരും ഹൈക്കോടതി നിരീക്ഷകനും നറുക്കെടുപ്പിൽ പങ്കെടുത്തു.

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പാലക്കാട് ചെർപ്പുളശേരി തെക്കുപുറത്ത് മഠാംഗമാണ്. വൃശ്ചികം ഒന്നിന് ശബരിമല സന്നിധാനത്തെത്തി ചുമതലയേല്‍ക്കുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി വരുന്ന ഒരു വര്‍ഷം പുറപ്പെടാ ശാന്തിയായി സന്നിധാനത്ത് കഴിയും.

 

Show More

Related Articles

Close
Close