ഉടന്‍ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയ്ക്ക് വിജിലന്‍സിന്റെ കത്ത്

മന്ത്രിപദം രാജിവച്ചൊഴിഞ്ഞ ഇ.പി. ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന വിവാദത്തിൽ മൊഴി നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വിജിലന്‍സിന്റെ കത്ത്.

എത്രയും വേഗം മൊഴി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജയകുമാറാണ് കത്ത് നല്‍കിയത്. മറ്റൊരു പരാതിക്കാരനായ ബിജെപി നേതാവ് വി മുരളീധരനും കത്ത് നല്‍കിയിട്ടുണ്ട്.

ത്വരിത പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ജയരാജനെതിരെ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ വിജിലന്‍സിന് കഴിയൂ. ഇതിന്റെ ഭാഗമായാണ് പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ബിജെപി നേതാവ് കെ.സുരേന്ദ്രനില്‍നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിലെ എസ്.പി. ജയകുമാര്‍ നേതൃത്വം നല്‍കുന്ന സംഘമാണ് നിയമനവിവാദം അന്വേഷിക്കുന്നത്.

Show More

Related Articles

Close
Close