ലോകം സംസാരിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചെന്ന് പ്രധാനമന്ത്രി

ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പരോക്ഷമായി വീണ്ടും സൂചിപ്പിച്ച് പ്രധാനമന്ത്രി.

ലോകം സംസാരിക്കുന്നത് ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചാണ്. ഇസ്രായേല്‍ സൈന്യത്തെകുറിച്ചാണ് ഇതുപോലെ എല്ലാവരും സംസാരിച്ചിരുന്നത്. നമ്മുടെ സൈന്യത്തിന് ഒന്നും വിദൂരത്തല്ലായെന്ന്  ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെന്നും നരേന്ദ്ര മോഡി പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെ മാണ്ടിയില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിനൊപ്പം അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്.

മാണ്ടി ധീരന്‍മാരുടെ നാടാണെന്നും മോഡി പറഞ്ഞു. ജില്ലയില്‍ സൈനികര്‍ ഇല്ലാത്ത കുടുംബങ്ങളില്ല. സംസ്ഥാനം സന്ദര്‍ശിക്കാന്‍ ഇത്രയും വൈകിയതിന് ജനങ്ങള്‍ ദേഷ്യപ്പെടുമോ എന്ന ഭയം തനിക്ക് ഉണ്ടായിരുന്നുവെന്നും നരേന്ദ്ര മോദി  പറഞ്ഞു.

 

 

 

 

 

Show More

Related Articles

Close
Close