നാടകീയ രംഗങ്ങള്‍ : പ്രസംഗത്തിനിടയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ട്രംപിനെ മാറ്റി

യുഎസ് തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടയില്‍ സീക്രട്ട് സര്‍വീസ്  ഉദ്യോഗസ്ഥര്‍ ഇടപെട്ട് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വേദിയില്‍ നിന്ന് മാറ്റി. ശനിയാഴ്ച രാത്രിയില്‍ നെവാദ റാലിയിലാണ് വേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് അല്‍ഖ്വെയ്ദ അമേരിക്കയില്‍ ആക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നതിനിടില്‍ ഉണ്ടായ സംഭവം പരിഭ്രാന്തി പരത്തി. വേദിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഇടയിലാണ് വേദിക്ക് മുന്നില്‍ ജനക്കൂട്ടത്തിലേക്ക് തുറിച്ച് നോക്കി ട്രംപ് അസ്വസ്ഥനായതോടെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വേദിയിലേക്ക് ഓടിയെത്തിയത്. ഉടന്‍ തന്നെ വേദിക്ക് പിന്നിലേക്ക് ട്രംപിനെ ഉദ്യോഗസ്ഥര്‍ മാറ്റി.

ട്രംപ് പിന്നീട് വേദിയിലെത്തി പ്രസംഗം തുടര്‍ന്നു. അജ്ഞാതനായ ഒരു വ്യക്തിക്ക് വേണ്ടി രഹസ്യാന്വേഷണ വിഭാഗവും പൊലീസും വേദിയ്ക്ക് സമീപം ബാരിക്കേഡുകള്‍ മാറ്റി തെരച്ചില്‍ ആരംഭിച്ചതോടെ ആളുകള്‍ ചിതറി മാറി.നവംബര്‍ 8ന് ആണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

Show More

Related Articles

Close
Close