ബ്രിട്ടീഷ് പ്രധാനമന്ത്രി ഡല്‍ഹിയില്‍

മൂന്നുദിവസത്തെ ഔദ്യോഗികസന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ ഡല്‍ഹിയിലെത്തി. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-യു.കെ. ടെക് ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ പങ്കെടുക്കും.

തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായിട്ടുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ .ഹൈദരാബാദ് ഹൗസിലാണ് ഇരുവരുടേയും കൂടിക്കാഴ്ച നടക്കുക.പ്രതിരോധം, വ്യാപാരം എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. വൈകിട്ട് 7.45-ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തും.

 

Show More

Related Articles

Close
Close