ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി

മൂന്ന് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോയിലെ പ്രശസ്തമായ ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര നടത്തി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്‌ക്കൊപ്പം കോബിലേക്കാണ് മോദി യാത്രചെയ്തത്.

ഭാരത-ജപ്പാന്‍ ബന്ധം അതിവേഗത്തിലാക്കാന്‍, പ്രധാനമന്ത്രിമാരായ നരേന്ദ്രമോദിയും ഷിന്‍സോ ആബേയും ടോക്കിയോ സ്‌റ്റേഷനില്‍ ഷിന്‍കാന്‍സനില്‍ യാത്രചെയ്യാന്‍ എത്തിയിരിക്കുന്നു എന്ന് നേതാക്കന്മാരുടെ ചിത്രം ഉള്‍പ്പെടെ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. ഇന്നാണ് ജപ്പാന്‍ പര്യടനം പൂര്‍ത്തിയാക്കി മോദി ഭാരതത്തിലേക്ക് തിരിക്കുന്നത്.

ജപ്പാനിലെത്തിയ മോദി ജാപ്പനീസ് ചക്രവര്‍ത്തിയായ അഖിഹിതോയെയും സന്ദര്‍ശിച്ചിരുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജപ്പാന്‍ സന്ദര്‍ശനമാണിത്.

 

Show More

Related Articles

Close
Close