പ്രധാനമന്ത്രി പ്രസ്താവന നടത്തുമെന്ന് രാജ്‌നാഥ് സിംഗ്.

നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.തങ്ങളുടെ സത്യസന്ധതയെ സംശയിക്കരുത്. പ്രതിപക്ഷമാണ് ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള പരാതികളുണ്ടെങ്കില്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്നും മോദി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും രാജ്‌നാഥ് പറഞ്ഞു.

നോട്ടു അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍. ഈ ഘട്ടത്തിലാണ് രാജ്‌നാഥ് സിംഗ് മറുപടി നല്‍കിയത്.

നോട്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇന്നും പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ കക്ഷികള്‍.

ഇന്ന് സഭ ചേര്‍ന്നപ്പോള്‍ തന്നെ ഇരു സഭകളും നോട്ട് വിഷയത്തില്‍ സ്തംഭിച്ചു. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും രണ്ടുമണി വരെ നിര്‍ത്തി  വെച്ചിരിക്കുകയാണ്.

 

Show More

Related Articles

Close
Close