സാന്‍ഫ്രാന്‍സിസ്‌കോയിലെ പൊതുഗതാഗത സംവിധാനം ഹാക്കേഴ്‌സ് തകര്‍ത്തു

എസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ പൊതുഗതാഗത സംവിധാനം (San Francisco’s Municipal Transportation System, known locally as Muni )ഹാക്കേഴ്‌സ് തകര്‍ത്തു.

sanfranYou’ve been hacked … Message left on a PC screen at a San Francisco Muni kiosk on Saturday (Photo by Colin Heilbut)

നഗരത്തിലെ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയുടെ എല്ലാ സ്റ്റേഷനുകളിലേയും കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതേത്തുടര്‍ന്നു ടിക്കറ്റ് മെഷിനുകളുടെ പ്രവര്‍ത്തനം അധികൃതര്‍ താത്കാലികമായി നിര്‍ത്തിവച്ചു.

https://twitter.com/LisaAminABC7/status/802693810983579648/photo/1?ref_src=twsrc%5Etfw

ഹാക്കര്‍മാര്‍ റഷ്യക്കാരാണെന്നാണ് പോലീസ് കരുതുന്നത്. കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാന്‍ ബന്ധപ്പെടാനുള്ള ഇമെയില്‍ സന്ദേശം റഷ്യന്‍ ഇന്റര്‍നെറ്റ് കമ്പനി യാന്‍ഡെക്‌സില്‍ നിന്നാണെന്നതാണ് സംശയം ബലപ്പെടാന്‍ കാരണം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാന്‍ 70,000 ഡോളറാണ് (ഏകദേശം അഞ്ചുലക്ഷം) ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Show More

Related Articles

Close
Close