പരിശീലകനും കുടുംബത്തിനും നന്ദിപറഞ്ഞ് റൊണാള്‍ഡോ ആ പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍

സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് ഇന്ത്യന്‍സമയം രാത്രി 11 മണിക്ക് ആ പ്രഖ്യാപനം വന്നപ്പോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നന്ദി പറഞ്ഞത് പരിശീലകനോടും കുടുംബത്തിനോടും ആണ്.രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന 2016 മികച്ച ഫുട്ബാളര്‍ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ .

ഇതു നാലാം തവണയാണ് ഈ പുരസ്കാരത്തിന് ഇദ്ദേഹം അര്‍ഹനാകുന്നത്.2010 മുതല്‍ 2015 വരെ ഫ്രഞ്ച് മാഗസിനായ ബാലണ്‍ഡി ഓറുമായി സഹകരിച്ച് ‘ഫിഫ ബാലണ്‍ഡി ഓറായി’ നല്‍കിയ ലോക ഫുട്ബാളര്‍ പുരസ്‌കാരമാണ് ഇക്കുറി പഴയപടിയായി ഫിഫ ഒറ്റക്ക് സമ്മാനിക്കുന്നത്.

ronaldoമികച്ച പരിശീലകനുള്ള പുരസ്‌കാരം ക്ലോഡിയോ റാനിയേരിയും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അമേരിക്കയുടെ കാര്‍ലി ലോയ്ഡും സ്വന്തമാക്കി. ലെസ്റ്റര്‍സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയതിനാണ് റാനിയേരിയ്ക്ക് പരിശീലകനുള്ള പുരസ്‌കാരം നേടികൊടുത്തത്. പോര്‍ച്ചുഹല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്, റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ എന്നിവരെയാണ് റാനിയേരി പിന്തള്ളിയത്.

ഈ വര്‍ഷം വ്യക്തിപരമായും , അല്ലാതെയും തനിക്കു ഏറെ വിലപ്പെട്ടതും പ്രിയ്യപ്പെട്ടതും ആണെന്നും അദ്ദേഹം സൂചിപ്പിച്ചപ്പോള്‍ 5 തവണ ഈ പുരസ്കാരം നേടിയ മെസ്സി 26.42 ശതമാനം വോട്ടുനേടി രണ്ടാമത് എത്തിയിരുന്നു. 23 കളിക്കാര്‍ ഉള്‍പ്പെട്ട പട്ടികയില്‍ നിന്നും 34.54 ശതമാനം വോട്ടു നേടിയാണ്‌ റൊണാള്‍ഡോ ഒന്നാമത് എത്തിയത്. ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ , കോച്ചുകള്‍, സെലെക്ട് ചെയ്ത മാദ്ധ്യമ പ്രതിനിധികള്‍ ,ഓണ്‍ലൈന്‍ വോട്ടിംഗ് എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്.

 

Show More

Related Articles

Close
Close