നെഹ്‌റു ഗ്രൂപ്പിന് മുന്നറിയിപ്പുമായി അജ്ഞാത വീഡിയോ: ‘വിദ്യാഭ്യാസ കച്ചവടം നിര്‍ത്തൂ; ഇന്റര്‍നെറ്റില്‍ നിങ്ങള്‍ ഇനി സുരക്ഷിതരായിരിക്കില്ല’

‘വൃത്തികെട്ട വിദ്യാഭ്യാസ കച്ചവടം’ നടത്തുന്ന നെഹ്‌റു ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി വീഡിയോ സന്ദേശം.

“ഇത് നെഹ്‌റു ഗ്രൂപ്പിനുള്ള തുറന്ന സന്ദേശമാണ്. നിങ്ങള്‍ കോളേജില്‍ വിദ്യാര്‍ത്ഥികളോട് ചെയ്യുന്നത് സൂഷ്മമായി നിരീക്ഷിച്ചു വരികയാണ് ഞങ്ങള്‍. ഇപ്പോള്‍ മുതല്‍ നിങ്ങളുടെ വൃത്തികെട്ട വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കാന്‍ ഇറങ്ങുകയാണ്. ഇന്റര്‍നെറ്റില്‍ ഒരിടത്തും നിങ്ങളിനി സുരക്ഷിതരായിക്കുകയില്ല. ”

ആത്മഹത്യ ചെയ്ത വിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റേയും കൂട്ടുകാരുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു എന്നു പറഞ്ഞുകൊണ്ടാണ് അജ്ഞാതന്‍റെ മുന്നറിയിപ്പ്. ജീവനക്കാര്‍ എത്രയും പെട്ടെന്ന് രാജി വെക്കണം. ഇല്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. തങ്ങ ളുടെ പക്കലുള്ള രഹസ്യ വിവരങ്ങള്‍ ഉടനെ പരസ്യമാക്കും. നെഹ്‌റു കോളേജുകള്‍ പോലെയുള്ള കോണ്‍സട്രേഷന്‍ ക്യാമ്പുകളുടെ ആവശ്യം രാജ്യത്തിനില്ല. തങ്ങളുടെ കുഞ്ഞു സഹോദരങ്ങളോട് ചെയ്തതിന് പകരം ചോദിക്കും എന്നും സന്ദേശത്തിലൂടെ അറിയിക്കുന്നു. അവകാശങ്ങള്‍ക്കായി, അനീതിക്കെതിരെ സംസാരിക്കാന്‍ എന്തിനാണ് പേടിക്കുന്നതെന്ന്‌ പൊതുസമൂഹത്തോട് ചോദിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിക്കുന്നത്. ഇതൊരു മാറ്റത്തിനള്ള സമയമാണെന്ന ആഹ്വാനവും ഇതില്‍ നല്‍കുന്നു.ഈ വീഡിയോക്ക് പിന്നില്‍ പിന്നില്‍ ആരാണ് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 

Show More

Related Articles

Close
Close