കുന്നത്തുർ രാമുവിന്റെ കൊമ്പിന്റെ അഗ്രം മുറിച്ചുമാറ്റി

മാന്നാർ. തിരുവിതാംകൂർ ഉത്രാടം തിരുനാൾ മാർത്താണ്ഡ മഹാരാജാവിൽ നിന്നും ശാന്തസ്വരുപാനന്ദ പട്ടം നേടിയ മാന്നാർ കുന്നത്തുർ ദേവി ക്ഷേത്രത്തിലെ ആനകുന്നത്തുർ രാമുവിന്റെ കൊമ്പിന്റെ അഗ്രം മുറിച്ചുമാറ്റി. വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിന്റെ അടിസ്ഥാനത്തി തി ലാ ണ് കൊമ്പിന്റെ അഗ്രം മുറിച്ചുമാറ്റിയത്.

Screenshot_20

105 സെന്റിമീറ്റർ നിളമുള്ള വലതു കൊമ്പിന്റെ 17 സെന്ററി മീറ്റർ നീളവും’ 103 സെന്റിമീറ്റർ നീളമുള്ള ഇടതു കൊമ്പിന്റെ 13 സെന്റിമീറ്റർ നീളവുമാണ് മുറിച്ചുമാറ്റിയത്.കൊമ്പിന്റെ നിളം കുടിയതിനാൽ ആനക്ക് ഭക്ഷണം കഴിക്കുന്നതിനും ലോറിയിൽ കയറ്റിക്കൊണ്ടു പോകുന്നതിനും ബുദ്ധിമുട്ടായതിനെ തുടർന്ന് ദേവസ്വം അധികൃതർ നൽകിയ നിവേദനത്തെ തുടർന്നായിരുന്നു നടപടി.

Screenshot_21

ആന ശാന്തനായതിനാൽ ചങ്ങലയിൽ ബന്ധിപ്പിക്കാതെ നിർത്തിയാണ് കൊമ്പ് മുറിച്ചുമാറ്റിയത്.തൃശുർ ചേർപ്പ് ചൊവൂർ ‘പടിഞ്ഞാറെ പുരയിൽ ‘സ്മിതേഷ് (29)ആണ്മു കൊമ്പ് മുറിച്ചത്. വനം വകുപ്പ് വെറ്റിനറി സർജൻമാരായ ഡോ.സി.എസ്.ജയകുമാർ ‘കെ’ ഉണ്ണികൃഷ്ണൻ ‘ എന്നിവരും വനംവകപ്പു ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലായിരുന്നു മുറിച്ചുമാറ്റിയത്

Show More

Related Articles

Close
Close