ഹൈക്കോടതിയിൽ ഹാജരാകാൻ കേരള സർവകലാശാല മുതിർന്ന അഭിഭാഷകരെ ചുമതലപ്പെടുത്തണമെന്ന് വി.മുരളീധരൻ

ലോ അക്കാഡമിയുമായ ബന്ധപ്പെട്ട കേസുകളിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരള സർവകലാശാല മുതിർന്ന അഭിഭാഷകരെ ചുമതലപ്പെടുത്തണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ ആവശ്യപ്പെട്ടു.

പരീക്ഷാ ജോലികളിൽ നിന്നു തന്നെ ഡീബാർ ചെയ്ത കേരള സർവകലാശാല നടപടിക്കെതിരെ ലക്ഷ്മി നായർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സാധാരണ ഗതിയിൽ ഈ കേസിൽ സർവകലാശാലയ്ക്ക് വേണ്ടി ഹാജരാകുന്ന സ്റ്റാൻഡിംഗ് കോൺസൽ ലക്ഷ്മിനായരുടെ കുടുംബ സുഹ‌‌ൃത്തും ലോ അക്കാദമിയിലെ മുൻ അദ്ധ്യാപകനുമായ സാഹചര്യത്തിലാണ് മുരളീധരൻ ഈ ആവശ്യം ഉന്നയിച്ചത്.

ലക്ഷ്മിനായർക്കെതിരെ കോളോജ് വിദ്യാർത്ഥി പട്ടികജാതി പീഡനം ആരോപിച്ച് പരാതി നൽകി ഒരാഴ്ച കഴി‌ഞ്ഞിട്ടും കേസെടുത്തത് ഇപ്പോൾ മാത്രമാണ് . സർക്കാരിന് നീതി ബോധം അവശേഷിച്ചില്ലെങ്കിൽ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

Show More

Related Articles

Close
Close