കേന്ദ്രത്തിന് കുമ്മനത്തിന്റെ കത്ത്

ഐസിഎസ്ഇ സിലബസ് 8 ആം ക്ലാസിലെ പാഠപുസ്തകത്തില്‍ ശ്രീനാരായണ ഗുരുവിനെ സാമുദായിക നേതാവ് മാത്രമായി ചിത്രീകരിച്ചത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കറിനാണ് കത്തയച്ചത്.

പാഠപുസ്തകത്തിലെ ആറാമത്തെ അദ്ധ്യായമായ ഇഫ്ക്ടീവ് ഹിസ്റ്ററി ആൻഡ് സിവിക്സ് എന്ന പാഠത്തിലാണ് ശ്രീനാരായണ ഗുരുവിനെ സാമുദായിക നേതാവ് മാത്രമായി ചിത്രീകരിക്കുന്നത്.KUMMANAM LETTERഅനാചാരങ്ങൾക്കും അനീതിക്കും എതിരെ പ്രവർത്തിച്ച് സമൂഹത്തെ അസമത്വത്തിൽ നിന്ന് മോചിപ്പിച്ച മഹാനാണ് നാരായണഗുരുദേവൻ. അദ്ദേഹത്തെ സമുദായ നേതാവ് മാത്രമാക്കി ചുരുക്കുന്നത് ഗുരുദേവന്‍റെ സംഭാവനകളോടുള്ള അവഗണനയാണെന്ന് കുമ്മനം കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

രമണ മഹർഷി, മഹാത്മാഗാന്ധി, രവീന്ദ്രനാഥ് ടാഗോർ തുടങ്ങിയ സമകാലികരെല്ലാം അംഗീകരിച്ച മഹത്തായ ജീവിതത്തിന് ഉടമയമാണ് നാരായണ ഗുരുദേവൻ.
പ്രസ്തുത പാഠഭാഗം തിരുത്താൻ ഐസിഎസ്ഇക്ക് നിർദ്ദേശം നൽകുക മാത്രമല്ല ശ്രീനാരായണ ഗുരുവിന്‍റെ ജാതി മീമാംസ എന്ന കൃതിയിൽ നിന്നുള്ള ഭാഗങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കുമ്മനം കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Show More

Related Articles

Close
Close