ബിജെപി പോലീസ്‌സ്റ്റേഷൻ മാർച്ചിന് നേരെ പോലീസ് അതിക്രമം.

പട്ടികജാതി പീഡനക്കേസിൽ പ്രതിയായ ലോ അക്കാദമി പ്രിൻസിപ്പാൾ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പേരൂർക്കട പോലീസ്‌സ്റ്റേഷൻ മാർച്ചിന് നേരെ പോലീസ് അതിക്രമം.
കന്റോൺമെൻറ് എ.സി കെ.ഇ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം.
പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

PIC2

പേരൂര്‍ക്കടയിലെ റോഡില്‍ നിന്നും പൊലീസ് പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം കനത്തത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി വി.വി രാജേഷ്, പട്ടികജാതിമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.പി സുധീർ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ് രാജീവ് ഉൾപ്പടെയുള്ള സംസ്ഥാന നേതാക്കളെപ്പോലും പോലീസ് വെറുതെ വിട്ടില്ല.PIC3

ജലപീരങ്കി പ്രയോഗിച്ച ശേഷവും പ്രവര്‍ത്തകര്‍ മടങ്ങിപ്പോകാത്തതിനെ തുടര്‍ന്ന് പൊലീസ് വീണ്ടും ലാത്തി വീശി. യുവമോർച്ച ജില്ലാ സെക്രട്ടറി പൂങ്കുളം സതീഷ്, ബിജെപി നേമം മണ്ഡലം സെക്രട്ടറി കുമാർ എന്നിവർ അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

PIC5

സമാധാനപരമായ പ്രതിഷേധത്തിനെതിരെ പൊലീസ് അക്രമം അഴിച്ചുവിട്ടതാണ് സംഘര്‍ഷത്തിന് കാരണമായതെന്നും സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ സമീപനമാണ് പൊലീസ് അതിക്രമത്തിലൂടെ വെളിവായതെന്നും വി മുരളീധരന്‍ പറഞ്ഞു.

PIC7

യുവമോർച്ച ജില്ലാ സെക്രട്ടറി പൂങ്കുളം സതീഷ്, ബിജെപി നേമം മണ്ഡലം സെക്രട്ടറി കുമാർ എന്നിവർ അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.PIC8

ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള സമരം സംസ്ഥാനവ്യാപകമാക്കാനാണ് ബിജെപിയുടെ തീരുമാനം. വിദ്യാര്‍ത്ഥി സമരത്തെ ഏറ്റെടുത്ത് സംസ്ഥാനവ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ബിജെപി അറിയിച്ചു.

അതേസമയം, ലോ അക്കാദമി സമരത്തെ മാനേജ്മെന്റിനു വേണ്ടി ഒറ്റുകൊടുത്ത എസ്എഫ്ഐ നിലപാട് വിദ്യാർഥി വഞ്ചനയാണെന്നും ലക്ഷ്മിനായർ രാജിവയ്ക്കുംവരെ കെഎസ്‌യു സമരം തുടരുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് അറിയിച്ചു.

Show More

Related Articles

Close
Close