മലയാളി സൈനികനു വീരമൃത്യു; പാലക്കാട് കോട്ടചന്ത സ്വദേശി ശ്രീജിത് കൊല്ലപ്പെട്ടത് കഴിഞ്ഞദിവസം പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ; മൃതദേഹം നാളെ വീട്ടിലെത്തിക്കും

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികന്‍ വീരമൃത്യു വരിച്ചു. പാലക്കാട് കോട്ടായി കോട്ടചന്തയിൽ കളത്തിൽ വീട്ടിൽ ജനാർദ്ദനന്റെയും ഉഷാകുമാരിയുടെയും മകൻ ശ്രീജിത്ത് (28) ആണു കൊല്ലപ്പെട്ടത്. മാര്‍ച്ച് 10ന് അവധിക്ക് ശ്രീജിത്ത് നാട്ടിലെത്താനിരിക്കുകയായിരുന്നു .

JAWAN 2

കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവന്നാണു വീട്ടുകാർക്കു ലഭിച്ച വിവരം. എട്ടുവർഷം മുൻപ് കരസേനയിൽ ചേർന്ന ശ്രീജിത്ത് കഴിഞ്ഞവർഷമാണ് കശ്മീരിൽ എത്തിയത്.ഷോപ്പിയന്‍ ജില്ലയിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെ തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തി മടങ്ങുകയായിരുന്ന സൈനിക സംഘത്തിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത് . നാലു സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഉന്നത ഉദ്യേഗസ്ഥനടക്കം പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ശ്രീനഗറിലുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Show More

Related Articles

Close
Close