കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനി അറസ്റ്റില്‍:പ്രതിക്കൂട്ടിൽനിന്നു വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടി ക്രിമിനൽ കുറ്റം; പൾസർ സുനിയെയും വിജീഷിനെയും വിട്ടയച്ചു കോടതിയിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന് അഭിഭാഷകന്റെ പരാതി

കോടതിയില്‍ കീഴടങ്ങാനെത്തിയ പൾസർ സുനിയെയും വിജീഷിനെയും കോടതി മുറിയിൽനിന്നു ബലമായി പിടിച്ചിറക്കി അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതി മുമ്പാകെ പ്രതികളുടെ അഭിഭാഷകനായ അഡ്വ. കൃഷ്ണകുമാര്‍ പരാതി നല്കി.

pulsar suni

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയും കൂട്ടാളി വിജീഷും ഇന്ന് ഉച്ചയ്ക്കാണു കീഴടങ്ങാനായി കോടതിയിലേക്ക് ഓടിക്കയറിയത്. ജഡ്ജി ഉച്ചഭക്ഷണത്തിനു പോയ സമയത്താണ് ഇവർ എത്തിയത്. ഓടിയെത്തിയ പൊലീസ് കോടതിക്കകത്തുനിന്ന് ഇവരെ വലിച്ചിഴച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപേക്ഷ പരിഗണിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയ പ്രതികളെ തിരിച്ചുകൊണ്ടുവരാൻ കോടതി നിർദ്ദേശിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പൊലീസിന്റെ നടപടി ക്രിമിനൽകുറ്റവും നിയമലംഘനവുമാണ്. പ്രതികളെ പ്രതിക്കൂട്ടിൽനിന്ന് കസ്റ്റഡിയിൽ എടുക്കുന്നത് അന്യായമാണ്. പത്തോളം വരുന്ന പൊലീസുകാർ അഭിഭാഷകരെ തള്ളിമാറ്റി പ്രതികളെ കൊണ്ടുപോകുകയായിരുന്നു. പൊലീസ് അഭിഭാഷകരെ മർദിക്കുകയും ചിലരുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തുവെന്ന് പരാതിയിൽ അഭിഭാഷകന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

vijeesh - bhavana case accused

തമിഴ്നാട് റജിസ്ട്രേഷനിലുള്ള (ടിഎൻ 04 ആർ 1496) കറുത്ത പൾസർ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ സുനിൽ കോടതിക്കു സമീപത്തെ എറണാകുളത്തപ്പൻ മൈതാനത്ത് ബൈക്ക് ഉപേക്ഷിച്ചശേഷം വിജീഷിനൊപ്പം കോടതിമുറിയിലക്ക് ഓടിക്കയറുകയായിരുന്നു.പ്രതികൾ കോടതിക്ക് അകത്തേക്ക് ഓടികയറി പ്രതിക്കൂട്ടിൽ പ്രവേശിച്ചെങ്കിലും പൊലീസ് പിന്നാലെയെത്തി വലിച്ചിറക്കുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോഴാണ് പ്രതികളെത്തിയത്.

police action in the court

അതേസമയം, പൾസുനിയെ പിടിക്കുന്നതിൽ പൊലീസിനു വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോടതിയിൽ കയറി പിടിക്കേണ്ടി വന്നത് നാണക്കേടാണ്. ജാഗ്രതക്കുറവ് കാരണമാണ് കൊച്ചിയിൽ തന്നെ പ്രതികൾ കീഴടങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു.എന്നാല്‍ പൾസർ സുനിയെയും വിജീഷിനെയും പിടികൂടിയ പൊലീസിനെ അഭിനന്ദിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. അറസ്റ്റിനെ വിമർശിക്കുന്നവർ ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

Show More

Related Articles

Close
Close