പള്‍സര്‍ സുനിയെയും വിജേഷിനെയും എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശം:

നടിയെ ആക്രമിച്ച കേസില്‍ പോലീസ് കോടതിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്ത സംഭവം എസിജെഎം കോടതി അംഗീകരിച്ചു. കേസ് എടുത്ത സ്റ്റേഷനില്‍ പ്രതികളെ ഹാജരാക്കണം എന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സ്റ്റേഷന്‍ പരിധിയിലേ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലാണ്. ആലുവ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് എസിജെഎം കോടതിയുടെ ഉത്തരവ്. കോടതി മുറിയിലെ പ്രതിക്കൂട്ടില്‍ നിന്നും ബലം പ്രയോഗിച്ചാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തതെന്ന അഭിഭാഷകരുടെ വാദങ്ങള്‍ കോടതി പരിഗണിച്ചില്ല. തിരികെ ഇവരെ പിടികൂടിയ കോടതിയിലേക്ക് തന്നെ ഹാജരാക്കണമെന്ന വാദവും എസിജെഎം മജിസ്‌ട്രേറ്റ് തള്ളിക്കളഞ്ഞു.ഇന്ന് ഉച്ചയോടെയാണ് എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയ പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുന്നത്.

കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കാന്‍ പോലീസ് വിവിധ കോടതികളില്‍ കനത്ത ജാഗ്രതയിലായിരുന്നു.കോടതിയില്‍ കയറിയ സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പള്‍സറിനെയും കൂട്ടാളിയേയും വലിച്ചിഴച്ച് പുറത്ത് എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ഇതേ സമയം ജഡ്ജി ഉച്ചഭക്ഷണത്തിനായി പോയിരുന്നു.

Show More

Related Articles

Close
Close