എയർടെൽ ,ടെലിനോർ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനെ വാങ്ങുമ്പോള്‍ ഉയരുന്നത് 2 % മാര്‍ക്കറ്റ്‌ ഷെയര്‍

ഇന്ത്യയിലെ ടെലികോം ഭീമന്മാരായ എയർടെൽ മറ്റൊരു ടെലികോം ദാതാക്കളായ ടെലിനോർ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനെ വാങ്ങാനൊരുങ്ങുന്നു.ഇതോടെ ഇവരുടെ മാര്‍ക്കറ്റ്‌ ഷെയര്‍ 2% ഉയര്‍ന്നു 35 % ലേക്ക് എത്തുമെന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സി ആയ ഫിച്ച് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ടെലിനോറിന്റെ ഏഴ് സർക്കിളിലെ സേവനമാണ് എയർടെൽ ആദ്യപാദത്തിൽ വാങ്ങാൻ പോകുന്നത്. ആന്ധ്രപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ആസാം എന്നിവടങ്ങളിലെ സേവനം എയർടെൽ ഉടൻ ഏറ്റെടുക്കും.

ജിയോയുടെ കടന്നു വരവോടെ ശക്തമായ മത്സരമാണ് ഇന്ത്യന്‍ ടെലികോം മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. റിലയന്‍സ് കോം ,എയര്‍ സെല്ലുമായി സംയുക്തസംരംഭം തുടങ്ങാന്‍ സാദ്ധ്യതകള്‍ തെളിയുന്നുണ്ട്.ഇതിനോടൊപ്പം തന്നെ ടെലികോം ഭീമന്മാരായ വോഡഫോണും – ഐഡിയയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായി ഏറു സ്ഥാപനങ്ങളും തുറന്നു പറഞ്ഞിരുന്നു. ഇതോടെ 4 വലിയ ശക്തി കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സ്വകാര്യ ടെലികോം മേഖലയില്‍ ഉണ്ടാകും എന്ന് ഏറെക്കുറെ ഉറപ്പായി. റിലയന്‍സ് കോം- എയര്‍സെല്‍ സംരംഭം ,റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ , വോഡഫോണ്‍ – ഐഡിയ എന്നിവയാകും അത്.

 

Show More

Related Articles

Close
Close