വമ്പന്‍ ആരോപണവുമായി പി സി ജോര്‍ജ്ജ്: പി.ജെ.ജോസഫ് ഡാം പണിയാന്‍ സ്വിസ് കമ്പനിയുമായി ധാരണ ഉണ്ടാക്കി

മുല്ലപ്പെരിയാറില്‍ 1000 കോടിയുടെ പുതിയ ഡാം പണിയാന്‍ സ്വിസ് കമ്പനിയുമായി ധാരണ ഉണ്ടാക്കിയതിനുശേഷമാണ് മുന്‍മന്ത്രി പി.ജെ.ജോസഫ് നാടകം കളിച്ചതെന്നും,ഉമ്മന്‍ചാണ്ടി-കെ.എം.മാണി-കുഞ്ഞാലിക്കുട്ടി മുക്കോണമുന്നണിയില്‍ മൂന്നുപേരും നല്ല കച്ചവടക്കാരാണെന്നും പി.സി.ജോര്‍ജ് എംഎല്‍എ. സ്വതന്ത്ര ബസ് തൊഴിലാളി യൂണിയന്റെ ബഹുജനകണ്‍വന്‍ഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണംതട്ടാനുള്ള ശ്രമമായിരുന്നു പദ്ധതിയിലൂടെ.ജോസഫ് സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയാണ് കമ്പനിയുമായി സംസാരിച്ചത്. പുതിയ ഡാമിന്റെ പേരില്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ഇടയില്‍ ശത്രുതയുണ്ടാക്കി. എന്നാല്‍ ഡാം ഇതുവരെ പൊട്ടിയിട്ടില്ല, ഇതെക്കുറിച്ച് ജോസഫ് ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫും, വാട്ടര്‍ അതോറിറ്റി അംഗമായിരുന്ന കെ.വി മാണിയും ഇതിനുവേണ്ടിയാണ് സ്വിറ്റ്‌സര്‍ലാന്റ് യാത്ര നടത്തിയത്.

കേരള കോണ്‍ഗ്രസ്(എം) മുന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് എ.വി.മാണിയ്ക്കൊപ്പം സിറ്റ്സര്‍ലാന്റില്‍ പോയി ഇതിനായി കച്ചവടമുറപ്പിച്ച് കമ്മീഷന്‍ കൈപ്പറ്റിയ ശേഷം തിരിച്ചെത്തി സ്വയം അഭിനയിക്കുകയും കുട്ടിയെ കരയിപ്പിച്ച് പടമെടുക്കുകയുമാണ് ജോസഫ് ചെയ്തത്. പി.സി.ജോര്‍ജ് പറഞ്ഞു.

Show More

Related Articles

Close
Close