മംഗളം ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്

എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍വിളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം മംഗളം ചാനലിന്റെ ഓഫീസില്‍ പരിശോധന നടത്തി. ജീവനക്കാരുടെ മൊഴിയും സംഘം രേഖപെടുത്തി. പ്രഥമ വിവര റിപ്പോര്‍ട്ട് ഇന്നലെ രജിസ്റ്റര്‍ ചെയ്തിരുന്നു. ചാനല്‍ കുറ്റകരമായ ഗൂഡോലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലില്‍ സംപ്രേഷണം ചെയ്തു. മന്ത്രിയെ അപമാനിക്കാനായി ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തി. ലൈംഗികച്ചുവയുള്ള ഫോണ്‍ റെക്കോഡിങ്ങ് ഫെയ്‌സ്ബുക്ക് വഴി പരസ്യപ്പെടുത്തിയതിനും മംഗളം ചാനലിനെതിരെ കേസുണ്ട്.

ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഐ.ജി. ദിനേന്ദ്ര കശ്യപ് മേല്‍നോട്ടം വഹിക്കും. പാലക്കാട് എസ്.പി പ്രതിഷ്, കോട്ടയം എസ്.പി എന്‍. രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി. ഷാനവാസ്, സബ് ഇന്‍സ്പെക്ടര്‍ സുധാകുമാരി എന്നിവരാണ് സംഘത്തിലുള്ളത് .എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട് മംഗളം ടെലിവിഷന്‍ പുറത്തുവിട്ട സംഭവങ്ങള്‍ അന്വേഷിക്കാന്‍ ആറംഗ പ്രത്യേക അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.

Show More

Related Articles

Close
Close