വിരാട് കോഹ്‌ലിക്ക് ലീഡിംഗ് ക്രിക്കറ്റര്‍ പുരസ്‌കാരം

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് വിസ്ഡണ്‍ ലീഡിംഗ് ക്രിക്കറ്റര്‍ ഇന്‍ ദ വേള്‍ഡ് പുരസ്‌കാരം. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും നേടിയ മികച്ച ശരാശരിയാണ് കോഹ്‌ലിയെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഒരു വര്‍ഷത്തെ പ്രകടനങ്ങള്‍ വിലയിരുത്തിയാണ് വിസ്ഡണ്‍ അവാര്‍ഡ് നല്‍കുന്നത്.എലിസ് പെറിയാണ് വനിതാ ലീഡിംഗ് ക്രിക്കറ്റര്‍ ഇന്‍ ദ വേള്‍ഡ്.

ടെസ്റ്റില്‍ 75.93 ശരാശരിയോടെ 1215 റണ്‍സും ഏകദിനത്തില്‍ 92.37 ശരാശരിയോടെ 739 റണ്‍സും ട്വന്റി20യില്‍ 106.83. ശരാശരിയോടെ 641 റണ്‍സുമാണ് കോഹ്ലി ഈ വര്‍ഷം അടിച്ചുകൂട്ടിയത്.

 

Show More

Related Articles

Close
Close