ഐഎസിനെതിരെ യുഎസിന്റെ ഭീമന്‍’ആണവേതര’ബോംബാക്രമണം

അഫ്ഗാനിസ്താന്‍- പാകിസ്താന്‍ അതിര്‍ത്തിയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരകേന്ദ്രത്തിലേക്ക് അമേരിക്ക ഏറ്റവും വലിയ ആണവേതരബോംബ് പ്രയോഗിച്ചു. ‘ബോംബുകളുടെ മാതാവ്’ എന്നറിയപ്പെടുന്ന ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു–43 ആണ് ഇവിടെ പ്രയോഗിച്ചത്.

ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്ന ടണലുകളും ഗുഹകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് അറിവായിട്ടില്ല.പാക്ക് അതിര്‍ത്തിയോടു ചേര്‍ന്ന അഫ്ഗാനിലെ നന്‍ഗാര്‍ഹര്‍ പ്രവിശ്യയിലാണ് ബോംബിട്ടത്. ആക്രമണത്തിനായി ആദ്യമായാണ് യുഎസ് ഈ ബോംബുപയോഗിക്കുന്നതെന്നും എംസി–130 വിമാനത്തില്‍നിന്നാണ് ഇതു നിക്ഷേപിച്ചതെന്നും പെന്റഗണ്‍ വക്താവ് ആദം സ്റ്റംമ്പ് പറഞ്ഞു. പ്രദേശിക സമയം 7.32നായിരുന്നു വ്യോമാക്രമണം നടത്തിയത്.

Show More

Related Articles

Close
Close