ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കരുതെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സുപ്രീം കോടതി വിധി ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും 13 ബാറുകള്‍ തുറന്ന നടപടി ദൗര്‍ഭാഗ്യകരമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി വിധി ലംഘിക്കാന്‍ സാഹചര്യമൊരുക്കാന്‍ പാടില്ലായിരുന്നു.ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള ഉത്തരവ് പുന:പരിശോധിച്ചുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.

ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് തെറ്റായിപ്പോയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. കോടതിവിധിക്കെതിരായി തുറന്ന മദ്യശാലകള്‍ അടച്ചുപൂട്ടിയതായും സര്‍ക്കാര്‍ അറിയിച്ചു. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണണര്‍മാരെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉത്തരവ് തെറ്റായി വ്യാഖാനിച്ച് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

 

Show More

Related Articles

Close
Close