എം.ബി.ബി.എസ് പ്രവേശനം: ഫലം പ്രഖ്യാപിച്ചു

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എം.ബി.ബി.എസ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ചോദ്യക്കടലാസ്‌ ചോര്‍ന്നെന്ന ആരോപണം തള്ളിയാണ് പരീക്ഷാ ബോര്‍ഡ് ഫലം പ്രസിദ്ധീകരിച്ചത്. ആരോപണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണത്തിന് എയിംസ് ഉത്തരവിട്ടിരുന്നു. അന്വേഷത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ ചില ഉദ്യോഗാര്‍ഥികള്‍ കോപ്പിയടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഫലം അറിയാന്‍: https://www.aiimsexams.org/

 

 

Show More

Related Articles

Close
Close