ഇംഗ്ലണ്ടിന്റെ ഇന്റര്‍നാഷണല്‍ താരം അലെക്‌സ് ഓക്‌സ്‌ലേഡ് ചേമ്പര്‍ലെയിന്‍ ആഴ്‌സണലില്‍ നിന്ന് കൂടുമാറി ലിവര്‍പൂളില്‍

ഇംഗ്ലണ്ടിന്റെ ഇന്റര്‍നാഷണല്‍ താരം അലെക്‌സ് ഓക്‌സ്‌ലേഡ് ചേമ്പര്‍ലെയിന്‍ ആഴ്‌സണലില്‍ നിന്ന് കൂടുമാറി ലിവര്‍പൂളില്‍ ചേര്‍ന്നു. പ്രീമിയര്‍ ലീഗ് ടീമായ ലിവര്‍പൂള്‍ അറിയിച്ചതാണിത്. മധ്യനിരക്കാരനായ ചെമ്പര്‍ലെയിനിനായി ലിവര്‍പൂള്‍ 37.9 മില്ല്യണ്‍ യൂറോ വിടുതല്‍ ഫീസായി നല്‍കി. അഞ്ചുവര്‍ഷത്തേയ്ക്കാണ് കരാര്‍.ലിവര്‍പൂളുമായി കരാര്‍ ഒപ്പവെയ്ക്കാനായതില്‍ സന്തോഷമുണ്ടെന്ന് ചേമ്പര്‍ലെയിന്‍  പറഞ്ഞു.ഈ സീസണില്‍ ലിവര്‍പൂളിലേക്ക് ചേക്കേറുന്ന അഞ്ചാമത്തെ കളിക്കാരനാണ് ചേമ്പര്‍ലെയിന്‍. നബി കീറ്റ, മുഹമ്മദ് സലാഹ്, ആന്‍ഡി റോബര്‍ട്ട്‌സണ്‍, ഡൊമിനിക്ക് സോളങ്കെ എന്നിവരാണ് ചേമ്പര്‍ലെയിന് മുന്നേ ലിവര്‍പൂളിലെത്തിയ താരങ്ങള്‍.

 

Show More

Related Articles

Close
Close