കണ്ണന്താനത്തിന്റെ മന്ത്രിപദവി മോദി സർക്കാരിന്റെ ഓണസമ്മാനം: കുമ്മനം

മലയാളികൾക്കുള്ള മോദി സർക്കാരിന്റെ ഓണ സമ്മാനമാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രി പദവിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേരളത്തിന്റെ പ്രതിനിധിയായി ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ അദ്ദേഹത്തിനു സാധിക്കും. മോദി സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് അൽഫോൻസ് കണ്ണന്താനത്തിന്റെ സാന്നിധ്യം തിളക്കമേറ്റും. കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ അഴിമതി ഭരണത്തിൽ മനം നൊന്താണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ നിലപാടുകൾക്കുള്ള സമ്മാനമാണു മന്ത്രിസ്ഥാനം. കേരളത്തിന്റെ വികസന സങ്കൽപ്പങ്ങൾക്കു ചിറകു നൽകാൻ അദ്ദേഹത്തിനു കഴിയുമെന്ന കാര്യം ഉറപ്പാണെന്നും കുമ്മനം തന്‍റെ ഫേസ്ബുക്ക്‌ പേജില്‍ കുറിച്ചു.

Show More

Related Articles

Close
Close