നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രി; കണ്ണന്താനം ടൂറിസം, ഐടി സഹമന്ത്രി

നിര്‍മല സീതാരാമന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാവും.  പ്രതിരോധ മന്ത്രിയുടെ പദവിയിലെത്തുന്ന ആദ്യവനിതയാണ് നിര്‍മ്മല സീതാരാമന്‍. നേരത്തെ ഇന്ദിരാഗാന്ധി വകുപ്പ് കൈകാര്യം ചെയ്തിരുന്നു. മനോഹർ പരീക്കര്‍ രാജിവെച്ച്​ ഒഴിഞ്ഞ വകുപ്പി​ന്റെ അധിക ചുമതല നിലവിൽ ധനമന്ത്രി അരുൺ ജെയ്​റ്റിയാണ്​ ​വഹിച്ചിരുന്നത്​. അരുൺ ജെയ്​റ്റ്​ലിയുടെ ധനമന്ത്രി സ്​ഥാനത്തിന്​ മാറ്റമില്ല. കേരളത്തില്‍ നിന്നുള്ള  അൽഫോൻസ് കണ്ണന്താനത്തിനു ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി സ്ഥാനം ലഭിച്ചു. ഇതോടൊപ്പം ഇലക്ട്രോണിക്‌സ്-ഐടി വകുപ്പില്‍ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിക്കും.

നിര്‍മ്മല സീതാരാമന്‍ വഹിച്ചിരുന്ന വാണിജ്യമന്ത്രിസ്ഥാനം സുരേഷ് പ്രഭുവിന് ലഭിക്കും. സുരേഷ് പ്രഭുവിന് പകരം പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയാവും. രാജ്യമെങ്ങും ട്രെയിന്‍ അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ സ്ഥാനം ഒഴിയാൻ തയാറാണെന്നു റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു.അന്ന് അല്പം കൂടി കാത്തിരിക്കാന്‍ ആയിരുന്നു പ്രധാനമന്ത്രി സുരേഷ് പ്രഭുവിനോട്‌ ആവശ്യപ്പെട്ടത്.

ഉമാഭാരതി വഹിച്ചിരുന്ന  ജലവിഭവവും, ഗംഗാ ശുചീകരണവും അടിസ്ഥാനസൗകര്യ വികസനമന്ത്രി നിതിന്‍ ഗഡ്കരിക്ക് ലഭിച്ചു. നിലവില്‍ വാര്‍ത്തവിനിമയം,ടെക്‌സ്‌റ്റൈല്‍സ് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്മൃതി ഇറാനിയില്‍ നിന്ന് ടെക്‌സൈറ്റല്‍ വകുപ്പ് എടുത്തുമാറ്റിയേക്കും. കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന നാലു മന്ത്രിമാര്‍ക്ക് മന്ത്രിസഭാ പുനഃസംഘടനയില്‍ ക്യാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഹമന്ത്രി പദവയില്‍നിന്നു നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവരാണു ക്യാബിനറ്റ് പദവിയോടെ മന്ത്രിമാരായത്.

Show More

Related Articles

Close
Close