മ്യാന്മാറില്‍ എത്തിയ പ്രധാനമന്ത്രി സൂചിയുമായി ചര്‍ച്ച നടത്തി

റാഖൈന്‍ സംസ്ഥാനത്ത് റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ ക്രൂരമായ വംശീയാതിക്രമങ്ങള്‍ നടമാടുന്നതിനിടെ മ്യാന്മര്‍ നേതാവ് ആന്‍ സാങ് സൂചിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി.  മ്യാന്‍മാറിലെ അതിക്രമങ്ങളെക്കുറിച്ചും സുരക്ഷാ സേനക്കെതിരായ ആക്രമങ്ങള്‍ക്കെതിരെയും മോദി ആശങ്ക പ്രകടിപ്പിച്ചു. മ്യാന്മറുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് പിന്തുണ തന്ന ഇന്ത്യന്‍ നടപടിയില്‍ സൂചി നന്ദി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലെ മണ്ണില്‍ ഭീകരവാദത്തെ വളരാന്‍ അനുവദിക്കരുതെന്നും സൂചി പറഞ്ഞു. അനധികൃതമായി താമസിക്കുന്ന ഏകദേശം റോഹിങ്ക്യകളെ ഒഴിപ്പിക്കുമെന്ന് ഇന്ത്യ ഇന്നലെ വ്യക്തമാക്കിയിരുന്നു.

രണ്ട് ദിവസത്തെ മ്യാന്മര്‍ സന്ദര്‍ശ വേളയിലാണ് മോദി നോബേല്‍ സമ്മാന ജേതാവാമായ സൂചിയുമായി കൂടിക്കാഴ്ച നടത്തിയത്. ചൈനയിലെ ബ്രിക്സ് ഉച്ചകോടിക്കുശേഷമാണ്  നരേന്ദ്ര മോദി മ്യാന്മറില്‍ എത്തിയത്.

Show More

Related Articles

Close
Close