നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ നിലപാട് ആരാഞ്ഞു. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിർഷ ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. നേരത്തെ ദിലീപിനൊപ്പം ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ മൊഴിയില്‍ പലതും വാസ്തവവിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

കേസിന്റെ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടും തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് നിരന്തരം ഭീഷണിപ്പെടുത്തുന്നെന്ന് ചൂണ്ടികാട്ടിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. തെറ്റായ മൊഴി നല്‍കാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായും തന്നെ ചോദ്യം ചെയ്ത വിവരങ്ങള്‍ ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ജയിലില്‍നിന്നും ദിലീപുമായി ബന്ധപ്പെടാന്‍ പള്‍സര്‍ സുനി നാദിര്‍ഷായെയും ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ സുനിയെ അറിയില്ലന്നും കേസിലെ ഗൂഡാലോചനയില്‍ ബന്ധമില്ലന്നുമായിരുന്നു നേരത്തെ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷാ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നത്.  തെളിവ് നശിപ്പിക്കാനുള്‍പ്പെടെ ദിലീപിന്റെ സഹായിയായി നാദിര്‍ഷായുമുണ്ടായിരുന്നെന്ന സൂചനയാണ് അന്വേഷണസംഘത്തിനുള്ളത്. സുനിയും നാദിര്‍ഷായുമായും നേരത്തെതന്നെ പരിചയമുള്ളതായും അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

Show More

Related Articles

Close
Close