ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാദര്‍ ടോം ഉഴുന്നാലിന് മോചനം.

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാദര്‍ ടോം ഉഴുന്നാലിന് മോചനം. 2016 മാര്‍ച്ച് നാലിനാണ് ഫാ. ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഏദനിലുള്ള വൃദ്ധപുനരധിവാസ കേന്ദ്രത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കൊലപ്പെടുത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. പിന്നീട് ഫാ.ടോമിനെ മോചിപ്പിക്കണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഫാദറിന്റെ വീഡിയോകളും സോഷ്യല്‍മീഡിയ വഴി പുറത്ത് വന്നിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് അവസാന വീഡിയോ പുറത്ത് വന്നത്.

മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിനെ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ ഒരു കേന്ദ്രത്തിലേക്ക് മാറ്റിയതായി ‘ഒമാന്‍ ഒബ്‌സര്‍വര്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഒരു വലിയ മുറിയില്‍ ഫാദര്‍ ടോം നില്‍ക്കുന്ന ചിത്രവും പത്രം പുറത്തുവിട്ടു. കറുത്തവസ്ത്രം ധരിച്ച ഫാദര്‍ ടോം പ്രസന്നവദനനായി നില്‍ക്കുന്നതാണ് ചിത്രം. ദൈവത്തിനും തന്റെ മോചനത്തിനായി ശ്രമിച്ച സഹപ്രവര്‍ത്തകര്‍ക്കും സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖ്വാബൂസിനും നന്ദി അറിയിക്കുന്നതായി ഫാദര്‍ ടോം പ്രതികരിച്ചെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോട്ടയം സ്വദേശിയായ ടോം ഉഴുന്നാലിനെ യെമനിലെ ഏദനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോകുന്നത്. ഫാദറിനൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ വംശജരായ നാല് കന്യാസ്ത്രീകളും നാല് ജോലിക്കാരികളും ഉള്‍പ്പെടെ പതിനാല് പേരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.

നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, യെമൻകാരനായ പാചകക്കാരൻ, യെമൻകാരായ അഞ്ചു കാവൽക്കാർ എന്നിവരെ തിരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരെ വെടിയുതിർത്തു വധിക്കുകയായിരുന്നു. ഒരു കന്യാസ്ത്രീ സ്റ്റോർ മുറിയിലെ കതകിനു മറവിലായതിനാൽ കൊലപാതകികളുടെ കയ്യിൽപ്പെട്ടില്ല. ഇവരെ പിന്നീടു രക്ഷപ്പെടുത്തി. ഇതിനുശേഷമാണ് ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടു പോയത്.

മോചിപ്പിച്ചശേഷം സൈനിക വിമാനത്തിലാണ് ഇന്ന് പുലര്‍ച്ചെയാണ് ടോം ഉഴുന്നാലിനെ മസ്‌കറ്റിലെത്തിച്ചത്. ഒമാന്‍ സര്‍ക്കാര്‍ അധികൃതര്‍ നേരിട്ട് എത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഉഴുന്നാലില്‍ അവശനിലയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോചനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.മോചനവാര്‍ത്ത കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചിട്ടുണ്ട്. സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

Show More

Related Articles

Close
Close