കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കമാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കമാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ബെര്‍ക്കലി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കമാണോ എന്ന മോഡറേറ്ററുടെ ചോദ്യത്തിന് ഞാന്‍ തീര്‍ച്ചയായും അതിന് ഒരുക്കമാണ്. സംഘടനാപരമായാണ് ഈ തീരുമാനം ഉള്‍തിരിയേണ്ടത്. ഇക്കാര്യത്തിലുള്ള നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കേണ്ട തീരുമാനമാണ് എന്നായിരുന്നു രാഹുലിന്‍റെ മറുപടി.

കഴിവു കെട്ടവനും കുടുംബവാഴ്ചയുടെ പിന്തുടര്‍ച്ചക്കാരനുമായി തന്നെ ചിത്രീകരിക്കാനാണ് എതിരാളികള്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ നോക്കുകയാണെങ്കില്‍ അഖിലേഷ് യാദവും സ്റ്റാലിനും അഭിഷേക് ബച്ചനുമെല്ലാം കുടുംബ വാഴ്ചയുടെ പിന്തുടര്‍ച്ചക്കാരാണ്. അത്തരത്തിലാണ് ഇന്ത്യയിലെ വ്യവസ്ഥ  പുരോഗമിക്കുന്നത്. അതിന്‍റെ പേരില്‍ ആക്രമിക്കേണ്ടതില്ല. തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Show More

Related Articles

Close
Close